മിർസ, കാർത്തിക്
Posted On
date_range Updated On
date_range കടം നൽകിയ പണം തിരികെ ചോദിച്ചതിന് മർദനം; രണ്ടുപേർ പിടിയിൽ
കളമശ്ശേരി: കടം നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിൽ യുവാക്കളെ മർദിച്ചു. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഏലൂർ ഡിപ്പോ കോട്ടപ്പറമ്പ് വീട്ടിൽ ആഷിക് കുമാർ (21), ഏലൂർ മാർക്കറ്റിന് സമീപം പിഷാരത്ത് പറമ്പ് സനൽ സൗരജ് (21) എന്നിവർക്കാണ് കമ്പിവടികൊണ്ടുള്ള മർദനത്തിൽ തലക്കും നെറ്റിയിലും പരിക്കേറ്റത്.
സംഭവത്തിൽ ഏലൂർ ചിറാക്കുഴി മേലാത്ത് വീട്ടിൽ മിർസ (24), പാതാളം വല്ലോപ്പിള്ളികോട്ടപ്പറമ്പിൽ തമ്പു എന്ന കാർത്തിക് (20) എന്നിവരെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.