കുര്യാക്കോസ്
പോക്സോ കേസിൽ ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം കഠിന തടവ്
തൃശൂർ: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം കഠിന തടവും 60,000 രൂപ പിഴയും. കക്കനിക്കാട് ആറ്റൂർ മഞ്ഞയിൽ വീട്ടിൽ കുര്യാക്കോസിനെയാണ് (52) തൃശൂർ ഒന്നാം അഡീ. ജില്ല ജഡ്ജ് ശിക്ഷിച്ചത്. ഓട്ടോ ഡ്രൈവറായ കുര്യാക്കോസ് പ്രായപൂർത്തിയാവാത്ത കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് ചെന്ന് വെള്ളം ചോദിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു.
ഭയംമൂലം വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്ത കുട്ടിയെ പിന്നീട് മഠത്തിലാക്കുകയും അവിടെ നിന്ന് ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോൾ വീണ്ടും കുര്യാക്കോസിനെ കണ്ട് പേടിച്ച് വിവരം അമ്മയെ ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിവരം റിപ്പോർട്ട് ചെയ്യാനുള്ള കാലതാമസം പ്രതിഭാഗം എടുത്തു കാണിച്ചപ്പോൾ കുട്ടിയുടെ ബുദ്ധിക്ഷമതാ പരിശോധന നടത്തി, കോടതിയിൽ ഇത്തരം കുട്ടികൾ പ്രതികരിക്കാനുള്ള കാലതാമസം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.