സാമുവൽ
Posted On
date_range Updated On
date_range പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
പത്തനംതിട്ട: ഏഴു വയസ്സുകാരിക്കുനേരേലൈംഗിക അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാംകേരിൽ അനിയൻ എന്ന പി.എം. സാമുവലാണ് (66) അറസ്റ്റിലായത്. കീഴ്വായ്പൂർ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിെൻറ നേതൃത്വത്തിലാണ് പിടികൂടിയത്. സ്കൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു പ്രതി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്. കുട്ടിയിൽനിന്നും വിവരമറിഞ്ഞ മാതാവ് കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. എസ്.ഐ ആദർശ്, എ.എസ്.ഐ അജു കെ. അലി, എസ്.സി.പി.ഒ അൻസിം, സി.പി.ഒമാരായ ജെയ്സൺ, വിജീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.