നിഖിൽ 

ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

കൊ​ച്ചി: ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. പ​ള്ളു​രു​ത്തി കൊ​ച്ചു​പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ നി​ഖി​ല്‍ സു​നി​ലി​നെ​യാ​ണ് (29) സൗ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ച്ചി ക​പ്പ​ല്‍ശാ​ല​യു​ടെ മു​ന്‍വ​ശ​ത്തൂ​ടെ ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന ക​പ്പ​ൽ​ശാ​ല ജീ​വ​ന​ക്കാ​ര​നാ​യ മി​ഥി​ല്‍ രാ​ജി​നെ​യും സു​ഹൃ​ത്തി​നെ​യു​മാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്.

ബൈ​ക്കി​ന് മു​മ്പേ പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​ത് മി​ഥി​ല്‍രാ​ജ് ചോ​ദ്യം​ചെ​യ്തു. ഇ​തോ​ടെ ഓ​ട്ടോ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് നി​ഖി​ല്‍ വീ​ശു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​നു​നേ​രെ ക​ത്തി വീ​ശി​യ​പ്പോ​ള്‍ ഒ​ഴി​ഞ്ഞു​മാ​റി​യ​ത് കൊ​ണ്ടാ​ണ് യു​വാ​ക്ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്.

Tags:    
News Summary - Auto driver arrested for attempted murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.