പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; പൊന്നാനി സ്വദേശി പിടിയിൽ
കുന്നംകുളം: കോട്ടോൽ സ്വദേശികളായ പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പൊന്നാനി പൊട്ടിലിങ്കൽ വീട്ടിൽ മുഹമ്മദ് ഷഹീറിനെയാണ് (40) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോട്ടോൽ മാനംകണ്ടത്തിൽ വീട്ടിൽ താഹ (50), മകൻ ഹാഫിസ് (30) എന്നിവരെയാണ് മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 9 ന് പരാതിക്കാരന്റെ വീടിന് സമീപത്ത് പ്രതികൾ ബഹളം വെച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ 14ന് താഹ ജോലിചെയ്യുന്ന മൊബൈൽ ഫോൺ കടയിലെത്തിയ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഹാഫിസിനെയും സംഘം ആക്രമിച്ചു. പരിക്കേറ്റ ഇരുവരും പെരുമ്പിലാവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഒരാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.