ബാലികമാരെ പീഡിപ്പിക്കാൻ ശ്രമം; അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

ചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നും ആ​റും വ​യ​സ്സു​ള്ള പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളു​ടെ പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ ഇ​ടു​ക്കി പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. അ​സം സ്വ​ദേ​ശി നീ​ൽ കു​മാ​ർ ദാ​സി​നെ​യാ​ണ്​ (30) പി​ടി​കൂ​ടി​യ​ത്.

10 വ​ർ​ഷ​മാ​യി ടൗ​ണി​ൽ ജോ​ലി​യെ​ടു​ത്തു ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ ത​നി​ച്ചു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് മി​ഠാ​യി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഇ​തു കാ​ണാ​നി​ട​യാ​യി. തു​ട​ർ​ന്നു പൊ​ലീ​സി​ൽ അ​റി​യി​ച്ച്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​തീ​ഷ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജെ. ​മ​റ്റം, എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, മു​ജീ​ബ്, അ​നീ​ഷ്, ന​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - Attempt to molest girls; Interstate worker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.