പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു; ഒടുവിൽ പൊലീസ് പിടിയിൽ

കൊച്ചി: പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പെരുമ്പാവൂരിലാണ് സംഭവം നടന്നത്. 14കാരിയായ അതിജീവിതയുടെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. പെൺകുട്ടിയെ പ്രതിയായ മുഹമ്മദ് അദിനാൻ കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടയിൽ പെൺകുട്ടിയുടെ കൈക്ക് സാരമായി പരിക്കേറ്റു.

പെൺകുട്ടിയുടെ ശബ്ദം കേട്ട് ഓടിയെത്തി പ്രതിയെ തടയാൻ ശ്രമിച്ച സമീപവാസിക്കും പരിക്കേറ്റു. നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സമീപത്തെ പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു. പൊലീസ് എത്തി തെരച്ചിൽ നടത്തുന്നതിനിടയിൽ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വളരെ ശ്രമപ്പെട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്.

അദിനാനെ പൊലീസ് എത്രയും പെട്ടെന്ന് കോടതിയിൽ ഹാജരാക്കുമെന്നും ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. രണ്ട് മാസം മുമ്പാണ് 14കാരിയെ പ്രതി ലൈംഗികമായി ആക്രമിച്ചത്. പോക്സോ കേസിൽ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ മാസം 18-ാം തിയതിയാണ് ജ്യാമത്തിലിറങ്ങിയത്. പിന്നാലെ അതിജീവിതയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. 

Tags:    
News Summary - Accused in POCSO case tried to kill survivor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.