എസ്.ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മുൻ പൊലീസുകാരനെതിരെ കേസ്

ശ്രീകണ്ഠപുരം: എസ്.ഐമാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് മുന്‍ പൊലീസുകാരനെതിരെ കേസ്. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട കാവുമ്പായിയിലെ തെക്കെവീട്ടില്‍ പ്രദീപന് (52) നെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി ഐച്ചേരിയില്‍ മദ്യപിച്ച് ഓടിച്ച ഒരാളുടെ വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചിരുന്നു. വിവരമറിഞ്ഞ് രാത്രി 9.30 ഓടെ ശ്രീകണ്ഠപുരം എസ്.ഐ ടോമിയും സംഘവും സ്ഥലത്തെത്തി.

മദ്യപിച്ച് വാഹനം ഓടിച്ചയാളെ പൊലീസ് ജീപ്പില്‍ കയറ്റുകയും അപകടത്തിനിരയായ വാഹനമോടിച്ചയാളോട് സ്റ്റേഷനില്‍ വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ സമയം അവിടെയുണ്ടായിരുന്ന പ്രദീപന്‍ എസ്.ഐയോട് തട്ടിക്കയറുകയും ആരും സ്റ്റേഷനിലേക്ക് പോകേണ്ട, ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് വിളിപ്പിക്കുന്നതെന്ന് ആരോപിച്ച് ബഹളം വെച്ചു. ശേഷം രാത്രി പല തവണ പ്രദീപൻ പൊലീസ് സ്റ്റേഷനിലെ ലാന്റ്‌ഫോണില്‍ വിളിച്ച് ശല്യം ചെയ്തു. പൊലീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ശേഷം ഐച്ചേരിയില്‍ ഓട്ടോ ടാക്‌സി ഓടിക്കുകയാണ് പ്രദീപന്‍. ഞായറാഴ്ച്ച രാവിലെ ഇയാളെ അന്വേഷിച്ച് എസ്.ഐ ടി.ഒ. രാജീവന്‍ ഐച്ചേരിയിലെത്തി. ഈ സമയം എസ്.ഐയെ കൈയേറ്റം ചെയ്യാനും ഓട്ടോ ടാക്‌സി ദേഹത്ത് ഓടിച്ചുകയറ്റാനും ശ്രമിച്ചു.

സര്‍വീസിലിരിക്കെ നിരന്തരം പ്രശ്‌നം സൃഷ്ടിച്ച പൊലീസുകാരനാണ് പ്രദീപന്‍. 2018ല്‍ ശ്രീകണ്ഠപുരത്ത് ഇയാള്‍ക്കെതിരെ യുവാവിന്‍റെ വണ്ടി തടഞ്ഞ് അക്രമിച്ചതിന് കേസെടുത്തിരുന്നു. അതിനുശേഷം ശ്രീകണ്ഠപുരം സ്‌റ്റേഷൻ പരിധിയിൽ ഒരു വ്യാപാരിയെ അക്രമിച്ച കേസിലും പ്രതിയായി. 2021ല്‍ കണ്ണൂരില്‍ സ്ത്രീയോട് അപമര്യാദ കാണിച്ചതുള്‍പ്പെടെ ഇയാള്‍ക്കെതിരെ രണ്ട് കേസുണ്ട്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലും സ്ത്രീയോട് മോശമായി പെരുമാറിയതുള്‍പ്പെടെ രണ്ട് കേസെടുത്തിരുന്നു. 2023ല്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ അക്രമിച്ച കേസിലും പ്രതിയായി.

ഇതേത്തുടര്‍ന്നാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. അതിനുശേഷം ഐച്ചേരിയിലെ കള്ളുഷാപ്പ് അടിച്ചുതകര്‍ത്തതിനും പ്രദീപനെതിരെ കേസെടുത്തിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സാഹചര്യത്തില്‍ പ്രദീപനെതിരെ കാപ്പചുമത്താന്‍ നീക്കം നടക്കുന്നുണ്ട്.

Tags:    
News Summary - Case Filed Against Ex-Cop for Attempting to Assault SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.