നസീമ

യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യം; 15.30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ

മംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെൽത്തങ്ങാടി താലൂക്കിൽ ലയില ഗ്രാമത്തിലെ ഗുരിങ്കണ സ്വദേശി നസീമയെയാണ് (42) മംഗളൂരു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടിൽ നിന്നും ഏകദേശം 15.30 ലക്ഷം രൂപ വിലമതിക്കുന്ന 153 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച രജിസ്റ്റർ ചെയ്ത ലഹരിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ്‌ വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ നസീമ പിടിയിലായത്. രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്തതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംഗളൂരു നഗരത്തിലുടനീളമുള്ള യുവാക്കൾക്കും വിദ്യാർഥികൾക്കും സ്ഥിരമായി ലഹരി വസ്തുക്കൾ വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്തിരുന്നതായി പ്രതി മൊഴി നൽകി. വിതരണ ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - MDMA Worth Rs 15.3 Lakh Seized in Mangaluru; Woman Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.