17 കാരന്‍റെ കൊല; കസ്റ്റഡിയിലുള്ളവർ മോഷണക്കേസിലും ഉൾപ്പെട്ടവരെന്ന് പൊലീസ്

ശ്രീകാര്യം: അഭിരാമിനെ കൊലപ്പെടുത്തിയത് സുഹൃത്തായ 17 കാരനും ഇയാളുടെ സുഹൃത്തായ 22 കാരൻ ഉമറും ചേർന്നാണെന്ന് പൊലീസ്. കവർച്ച കേസിലെ പ്രതിയാണ് ഉമർ. ഇയാൾക്കൊപ്പം സമാനമായ ഒരുകേസിൽ 17 കാരനും ഇടപെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കൊലയിൽ ഇപ്പോൾ പിടിയിലുള്ള രണ്ട് പേർക്കും പങ്കുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണ സ്ഥിരീകരിച്ചു. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും കൊലപാതകത്തിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാവുന്നതേയുള്ളൂ. കൊലപാതകം നടന്ന സമയത്തെക്കുറിച്ച് കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. കൊലപാതകം നടത്തിയതുൾപ്പെടെ കാര്യങ്ങൾ കസ്റ്റഡിയിലുള്ളവർ സമ്മതിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

നിലവിൽ പ്ലസ്വണ്ണിന് പഠിക്കേണ്ടിയിരുന്ന ആളാണ് ഇപ്പോൾ പിടിയിലായ 17 കാരനെന്നും ഇയാൾ പഠനം നിർത്തിയെന്ന വിവരവും പൊലീസ് നൽകുന്നു. അതിനിടെ അന്വേഷണത്തിലുൾപ്പെടെ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിലും കസ്റ്റഡിയിലുള്ളവരെ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരും വിദ്യാർഥിയുടെ ബന്ധുക്കളും പ്രതിഷേധിച്ചത്. ഇത് പലപ്പോഴും പൊലീസുമായുള്ള തർക്കത്തിലും ഉന്തും തള്ളിലും കലാശിച്ചു. രാത്രി വൈകിയും സ്റ്റേഷന് മുന്നിൽ സംഘർഷവാസ്ഥ നിലനിൽക്കുകയാണ്.

Tags:    
News Summary - Police say those in custody are also involved in a theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.