ജോ​യ്

വീട് കുത്തി തുറന്ന് മോഷണം; അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

കഴക്കൂട്ടം: തുമ്പയിൽ വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ജോയ് (58) ആണ് അറസ്റ്റിലായത്. വയനാട് സ്വദേശിയാണെങ്കിലും പാറശ്ശാല ഇടിച്ചക്ക പ്ലാമൂടിലും കന്യാകുമാരി ഇടയ്ക്കോടുമാണ് താമസം.

കഴിഞ്ഞ പതിനാറാം തീയതി കഴക്കൂട്ടം റെയിൽവെ സ്റ്റേഷന് സമീപത്തെ വീട്ടിലായിരുന്നു കവർച്ച നടത്തിയത്. വീട് കുത്തി തുറന്ന് വീടിന്റെ ഉൾവശം മുഴുവൻ വലിച്ചു വാരിയിട്ട് പരതിയെങ്കിലും രണ്ടു പവൻ സ്വർണവും കുറച്ച് പണവും മാത്രമാണ് ഇയാൾക്ക് കൈക്കലാക്കാനായത്. നിരവധി സി.സി.ടി.വികൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തമിഴ്നാട്ടിലും കേരളത്തിലും നിരവധി കവർച്ചകൾ നടത്തിയ കേസിലെ പ്രതിയാണ് ജോയ്. തമിഴ്നാട്ടിലും കേരളത്തിലും മാറി മാറി താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

അതിനാൽ തന്നെ പലപ്പോഴും ഇയാളെ തിരിച്ചറിയാനോ പിടികൂടാനോ പൊലീസിന് കഴിയാറില്ല. തുമ്പാ എസ്.ഐ ഇൻസമാമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് നിന്ന് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

Tags:    
News Summary - House burglary; Interstate thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.