Posted On
date_range Updated On
date_range ഫ്ലാറ്റിൽ കയറി ആക്രമണം: അഞ്ചംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
ചാലക്കുടി: ഫ്ലാറ്റിൽ കയറി വീട്ടുകാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പടിഞ്ഞാറെ ചാലക്കുടി ഓമംഗലത്ത് വിജേഷ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം.
അറസ്റ്റിലായ വിജേഷും സംഘവും ചേർന്ന് സി.എം.ഐ സ്കൂളിന് സമീപത്തെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറിച്ചെന്ന് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘത്തിലെ ഒരാളെ മാത്രമാണ് പിടികൂടിയത്. ഒരാൾ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യമെടുത്തു. മറ്റുമൂന്നുപേർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.