ശോഭായാത്രക്കിടെ ആക്രമണം: രണ്ട് പേർക്കെതിരെ കേസെടുത്തു

കങ്ങഴ: ശോഭായാത്രക്കിടെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ഇടയിരിക്കപ്പുഴ സ്വദേശി ഹരിമന്ദിരത്തിൽ വിഷ്ണുവിന് (24) പരിക്കേറ്റു. ബാലഗോകുലം അധികൃതരുടെ പരാതിയിൽ രണ്ടു പേർക്കെതിരെ കേസെടുത്തതായി കറുകച്ചാൽ പൊലീസ് അറിയിച്ചു.

ബാലഗോകുലം കങ്ങഴ യൂനിറ്റിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച നടത്തിയ ശോഭായാത്ര കങ്ങഴ ക്ഷേത്രത്തിലെത്തി അവൽകിഴി സമർപ്പണം നടത്തുന്നതിനിടയിലാണ് രണ്ടുപേർ ബഹളമുണ്ടാക്കിയത്. തിരക്ക് നിയന്ത്രിക്കുന്നതിനിടയിൽ ഇവരോട് മുന്നോട്ട് മാറിനിൽക്കാൻ പറഞ്ഞ വിഷ്ണുവിനെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു.കൈക്ക് പരിക്കേറ്റ വിഷ്ണു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

Tags:    
News Summary - Attack during Sobha Yathra: Case registered against two persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.