തൊടുപുഴ മുട്ടം: കഞ്ചാവ് കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. ആലക്കോട് പാലപ്പിള്ളിമഠത്തിൽ വീട്ടിൽ സിബിയെ ആണ് (59) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്പെഷൽ ജഡ്ജി ഡോ. പി.കെ ജയകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്. 2019 ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പുള്ളിക്കാനം -വാഗമൺ റോഡിൽ ചോറ്റുപാറ ഭാഗത്ത് 1.100 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സിബിയെ പിടികൂടുകയായിരുന്നു. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ടി.എൻ സുധീറും പാർട്ടിയും ചേർന്ന് പിടികൂടിയ കേസാണിത്.ഇടുക്കി എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന അശോക് കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എൻ.ഡി.പി.എസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.