മാങ്ങാണ്ടി ഷമീർ, സ്വർണപ്പല്ല് മനീഷ്
Posted On
date_range Updated On
date_range വയോധികനെ ആക്രമിച്ച കേസിൽ ഗുണ്ടകൾ അറസ്റ്റിൽ
കായംകുളം: മദ്യലഹരിയിൽ വയോധികനെ സോഡാക്കുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ചേരാവള്ളി മുല്ലശ്ശേരിൽ മാങ്ങാണ്ടി ഷെമീർ (40), പെരിങ്ങാല മനീഷ് ഭവനത്തിൽ സ്വർണപ്പല്ല് മനീഷ് (40) എന്നിവരാണ് പിടിയിലായത്.
പെരിങ്ങാല സ്വദേശിയായ 66 കാരനെ ആക്രമിച്ച കേസിലാണ് നടപടി. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് ഒന്നാംകുറ്റി ജങ്ഷന് വടക്കായിരുന്നു സംഭവം. മൂന്നുതവണ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള മാങ്ങാണ്ടി ഷെമീർ നിരവധി കേസുകളിൽ പ്രതിയാണ്. ഡിവൈ.എസ്.പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ ജോബിൻ, പ്രേംജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.