കൊ​ല്ല​പ്പെ​ട്ട ദി​വ്യ​ശ്രീ, പ്ര​തി രാ​ജേ​ഷ്.

ദിവ്യശ്രീ വധം: ഭർത്താവിന് മൂന്ന് ജീവപര്യന്തം

ത​ല​ശ്ശേ​രി: കാ​സ​ർ​കോ​ട് ച​ന്തേ​ര സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ക​രി​വെ​ള്ളൂ​ർ പ​ലി​യേ​രി​കൊ​വ്വ​ൽ ‘സൗ​ഭാ​ഗ്യ’​യി​ൽ പി. ​ദി​വ്യ​ശ്രീ (38)യെ ​വെ​ട്ടി​ക്കൊ​ല്ലു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച പി​താ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്ന് ജീ​വ​പ​ര്യ​ന്ത​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും. ദി​വ്യ​ശ്രീ​യു​ടെ ഭ​ർ​ത്താ​വ് പ​യ്യ​ന്നൂ​ർ കൊ​ഴു​മ്മ​ൽ കോ​ട്ടൂ​ൽ പെ​ര​ള​ത്തെ കു​ന്നു​മ്മ​ൽ ഹൗ​സി​ൽ കെ. ​രാ​ജേ​ഷി​നെ (43)യാ​ണ് ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്‌​ജി കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് ശി​ക്ഷി​ച്ച​ത്. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ബു​ധ​നാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണം. കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തി​നാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റ​ൽ, കൊ​ല ന​ട​ത്തി​യ ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. 2024 ന​വം​ബ​ർ 21ന് ​വൈ​കീ​ട്ട് 5.30ന് ​വീ​ട്ടു​മു​റ്റ​ത്താ​ണ് ദി​വ്യ​ശ്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പി​താ​വ് കെ. ​വാ​സു​വി​ന് വെ​ട്ടേ​റ്റു. പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​പി. ശ്രീ​ഹ​രി​യാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. 92 സാ​ക്ഷി​ക​ളി​ൽ 62 പേ​രെ വി​സ്ത​രി​ച്ചു. 102 രേ​ഖ​ക​ളും 51 തൊ​ണ്ടി​മു​ത​ലു​ക​ളും പ​രി​ശോ​ധി​ച്ചു. പ​രാ​തി ന​ൽ​കി​യ അ​യ​ൽ​വാ​സി ശ​ശി​മോ​ഹ​ൻ, പി​താ​വ് കെ. ​വാ​സു, സ​ഹോ​ദ​രി പ്ര​വി​ദ, പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ. ​ടി.​എം. പ്ര​ജി​ത്ത്, അ​ന്വേ​ഷ​ണ ഉ​ദ്യാ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​സ്‌​ത​രി​ച്ചു. 

Tags:    
News Summary - Divyasree murder: Husband gets three life sentences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.