പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിലെ പ്രതികളിലൊരാൾ ജീവനൊടുക്കി. ആറാം പ്രതി കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) ബുധനാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ 17ന് വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ മർദിച്ചുകൊന്ന കേസിൽ ആറാം പ്രതിയായിരുന്ന വിനോദ് കുമാറിന് നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി ജാമ്യം നൽകിയിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈകോടതിയെ സമീപിച്ചിരുന്നു. ഇത് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. കേസും തുടർസംഭവങ്ങളും ഇയാളെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.