മൊനുവറ കത്തൂൻ,
അജിജുൾ ഇസ്ലാം
Posted On
date_range Updated On
date_range രാസലഹരിയുമായി അസം സ്വദേശികൾ പിടിയിൽ
പെരുമ്പാവൂർ: രാസലഹരിയുമായി അസം സ്വദേശികൾ പിടിയിലായി. അസം മൊറിഗോൺ സ്വദേശികളായ മൊനുവറ കത്തൂൻ (22), അജിജുൾ ഇസ്ലാം (39) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽനിന്ന് വിൽപനക്കായി എത്തിച്ച 12.250 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. ചൊവ്വാഴ്ച വൈകീട്ട് കുറുപ്പുംപടി എം.ജി.എം സ്കൂളിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
എ.എസ്.പി ഹാർദിക് മീണ, ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ, എസ്.ഐമാരായ ബി.എം. ചിത്തുജി, ഇബ്രാഹിംകുട്ടി, ബൈജു പോൾ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ മാരായ ജിജോ വർഗീസ്, നൗഫൽ, ധന്യ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.