കോഴിയുടെ തൂക്കത്തെ ചൊല്ലി തര്‍ക്കം, മര്‍ദനം; കടയുടമക്കെതിരെ കേസ്

ബ​ദി​യ​ടു​ക്ക: കോ​ഴി​യു​ടെ തൂ​ക്ക​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​ത്തെ​തു​ട​ർ​ന്ന്​ യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ക​ട​യു​ട​മ​ക്കെ​തി​രെ കേ​സ്. ഉ​ക്കി​ന​ടു​ക്ക ക​ര്യാ​ട് കൊ​റ​ഗ ഉ​ന്ന​തി​യി​ലെ ശി​വ​പ്ര​കാ​ശ് (20)ന്‍റെ പ​രാ​തി​യി​ല്‍ ബ​ദി​യ​ടു​ക്ക​യി​ലെ ഷെ​ട്ടി ചി​ക്ക​ന്‍ സ്റ്റാ​ള്‍ ഉ​ട​മ ര​വീ​ന്ദ്ര ഷെ​ട്ടി​ക്കെ​തി​രെ​യാ​ണ് ബ​ദി​യ​ടു​ക്ക പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പെ​ര്‍ള​യി​ലെ ഐ​ഡി​യ​ല്‍ ചി​ക്ക​ന്‍ സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ശി​വ​പ്ര​കാ​ശ് പ​തി​വ് പോ​ലെ കോ​ഴി​ക​ളു​മാ​യി ബ​ദി​യ​ടു​ക്ക​യി​ലെ സ്റ്റാ​ളി​ൽ എ​ത്തി​യി​രു​ന്നു​വ​ത്രെ.

കോ​ഴി​ക​ളു​ടെ തൂ​ക്ക​ത്തി​ല്‍ വ്യ​ത്യാ​സം ക​ണ്ട​തോ​ടെ സ്റ്റാ​ള്‍ ഉ​ട​മ​യെ ചോ​ദ്യം ചെ​യ്തു. ഇ​തി​നി​ടെ വാ​ക്ക് ത​ര്‍ക്ക​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് ത​ട​ഞ്ഞു​നി​ര്‍ത്തി മ​ര്‍ദി​ക്കു​ക​യും ചെയ്തതായി ശി​വ​പ്ര​കാ​ശ് ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ്യ​റ​യു​ന്നു. ശി​വ​പ്ര​കാ​ശ് കാ​സ​ര്‍കോ​ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു​വെ​ങ്കി​ലും ഡി​സ്ചാ​ര്‍ജെ​ടു​ത്ത് വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കൊ​റ​ഗ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Tags:    
News Summary - Argument over weight of chicken, beating; Case filed against shop owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.