പ്ര​സാ​ദ്​

വിളിച്ചാൽ മദ്യം വീട്ടിലെത്തിക്കും; യുവാവ് പിടിയിൽ

ചേലക്കര: വിളിച്ചാൽ മദ്യം വീട്ടിലെത്തിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. ചീപ്പാറ തെക്കേടത്ത് പ്രസാദാണ് (41) പിടിയിലായത്. ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ച് നൽകുകയാണ് ഇയാൾ ചെയ്യുന്നത്.

രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മദ്യവിൽപ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടർ, ആറ് ലിറ്റർ മദ്യം, 5000 രൂപ എന്നിവയും പ്രതിയിൽ നിന്നു പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - alcohol will be delivered to the house the young man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.