കൊല്ലപ്പെട്ട ആന്റണിയും ഭാര്യ വത്സമ്മയും
Posted On
date_range Updated On
date_range ഇടുക്കിയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് യുവാവ് പിതാവിനെയും മാതാവിനെയും വെട്ടിക്കൊന്നു. നെടുംകണ്ടം എഴുകുംവയലിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷ് പൊലീസ് കസ്റ്റഡിയിലാണ്. മകൻ ലഹരിക്ക് അടിമയാണെന്നും ഡീ അഡിക്ഷൻ സെന്‍ററിൽ ആയിരുന്നുവെന്നും വിവരമുണ്ട്.
അജീഷ് തന്നെയാണ് കൊലപാതക വിവരം സുഹൃത്തിനെ വിളിച്ചറിയിച്ചത്. സുഹൃത്ത് പള്ളി വികാരിയെ അറിയിച്ചു. വികാരിയും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തുമ്പോൾ അജീഷ് രക്തത്തിൽ കുളിച്ച് നിൽക്കുകയായിരുന്നു.
ഇയാൾ അക്രമാസക്തനായതോടെ പൊലീസെത്തിയാണ് കീഴ്പ്പെടുത്തിയത്. വീട്ടിൽ കയറി നോക്കിയപ്പോഴാണ് ദമ്പതികൾ മരിച്ച് കിടക്കുന്നത് കണ്ടത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.