Posted On
date_range Updated On
date_range ഹൗറയിൽ വ്യാജമദ്യം കഴിച്ച് ഏഴു പേർ മരിച്ചു, 20 പേർ ആശുപത്രിയിൽ
ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയിൽ വ്യാജമദ്യം കഴിച്ച് ഏഴുപേർ മരിച്ചു. അവശരായ 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഗുസുരി മേഖലയിൽ ചൊവ്വാഴ്ച രാത്രി അനധികൃത ബാറിൽനിന്ന് മദ്യം കഴിച്ചവർക്കാണ് അപകടം സംഭവിച്ചത്.
നിരവധിപേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മദ്യം കഴിച്ച ശേഷം നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചിലർ വീടുകളിൽ നിന്നുതന്നെ മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
20 ഓളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.