കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായവർ
Posted On
date_range Updated On
date_range 10 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
കുമളി: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ ദിണ്ടുക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ബെന്നറ്റ് (46), ആണ്ടിപ്പെട്ടി സ്വദേശി മുരുകന്റെ ഭാര്യ ഗാന്ധിമതി (45), ശിവരാജ് (38) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽനിന്ന് എത്തിച്ച കഞ്ചാവ് പാക്കറ്റുകളിലാക്കിയാണ് കേരളത്തിലെത്തിക്കാൻ ശ്രമിച്ചത്.
ദിണ്ടുക്കൽ എസ്.പി ജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡി.എസ്.പി സുരേഷിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്. കമ്പംമെട്ട് പാത വഴി കഞ്ചാവ് കേരളത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. പ്രതികളിൽനിന്നും 80,000 രൂപയും മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.