സുമേഷ്
Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ 22 വർഷം കഠിനതടവും പിഴയും
കുന്നംകുളം: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 22 വർഷം കഠിന തടവിനും ഒരു ലക്ഷം പിഴയടക്കാനും കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) വിധിച്ചു. വെങ്കിടങ്ങ് തൊയക്കാവ് മഞ്ചരമ്പത് വീട്ടിൽ സുമേഷിനെ (44) ആണ് ജഡ്ജി ടി.ആർ. റീന ദാസ് ശിക്ഷിച്ചത്. 2014ൽ ഏപ്രിൽ മുതൽ ജൂലൈ വരെ നാല് മാസങ്ങളിലായി പലതവണ പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലുമായി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജറായി. പാവറട്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.