11കാരി പീഡനത്തിനിരയായ കേസിൽ അമ്മ പിടിയിൽ, അ​മ്മ​യു​ടെ കാ​മു​ക​ൻ ഒ​ളി​വി​ൽ

മ​ല​പ്പു​റം: ആ​ന​ക്ക​യ​ത്ത് 11 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​മ്മ​യെ മ​ല​പ്പു​റം വ​നി​ത സ്​​റ്റേ​ഷ​ന്‍ എ​സ്.​ഐ റ​സി​യ ബം​ഗാ​ള​ത്തും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്തു. അ​മ്മ​യു​ടെ കാ​​മു​ക​ൻ ഒ​ളി​വി​ലാ​ണ്.

അ​മ്മ​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ച്ഛ​ന്‍ ചൈ​ല്‍ഡ് ലൈ​നി​ന്​ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

ഭ​ര്‍ത്താ​വു​മാ​യി പി​രി​ഞ്ഞ അ​മ്മ കാ​മു​ക​നൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. തി​രു​വ​ന​ന്ത​പു​രം ജില്ലക്കാരായ ഇ​വ​ർ മലപ്പുറം ജില്ലയിലെ പ്രദേശത്താ​യി​രു​ന്നു താ​മ​സം. അ​യ​ല്‍വാ​സി​ക​ളു​മാ​യി ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നി​ല്ല. പു​റ​ത്തു​നി​ന്നു​ള്ള ആ​ളു​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ വീ​ടി​ന്​ മു​മ്പി​ല്‍ നാ​യ്​​ക്ക​ളെ കെ​ട്ടി​യി​ട്ടാ​യി​രു​ന്നു താ​മ​സം. ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ പു​റ​മേ ക്രൂ​ര​മാ​യ മ​ര്‍ദ​ന​ങ്ങ​ള്‍ക്കും പെ​ണ്‍കു​ട്ടി ഇ​ര​യാ​യി​ട്ടു​ണ്ട്. സം​ഭ​വം പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​നി​യും പ്ര​തി​ക​ള്‍ ഉ​ണ്ടെ​ന്നും ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ജി​ല്ല ചെ​യ​ര്‍മാ​ന്‍ ഷാ​ജേ​ഷ് ഭാ​സ്‌​ക​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - 11-year-old girl molested: Mother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.