ദോഹ: കോവിഡ് ഭീഷണി ഒഴിഞ്ഞാലും പല കമ്പനികളും 'വീട്ടിൽനിന്ന് ജോലി' സമ്പ്രദായം തുടരുമെന്ന് പഠനം. ഖത്തറിലെ ബിസിനസുകളില്‍ ഭൂരിപക്ഷവും പരമ്പരാഗത ഓഫിസ് രീതികളോടൊപ്പം വര്‍ക് ഫ്രം ഹോം രീതിയിലേക്കും മാറിയേക്കുമെന്നാണ് സർവേ റിപ്പോർട്ട് പറയുന്നത്. ബോസ്റ്റണ്‍ കണ്‍സൽട്ടിങ് ഗ്രൂപ്പും കെ.ആര്.സി റിസര്‍ച്ചും മൈക്രോസോഫ്റ്റിനുവേണ്ടി നടത്തിയ 'വര്‍ക് റീവർക്ഡ്' റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. എല്ലാവരും ഓഫിസിൽ നേരിട്ട് എത്തി ജോലി എടുക്കുന്ന രീതിയാണ് ഖത്തറിൽ എല്ലായിടത്തും മുമ്പ് ഉണ്ടായിരുന്നത്. കോവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ തന്നെ രാജ്യത്ത് നിരവധി നിയന്ത്രണങ്ങൾ വന്നിരുന്നു. അതിനുശേഷം നേരിട്ടെത്തി ജോലി എടുക്കുന്ന ജീവനക്കാരുെട എണ്ണം എല്ലാ ഓഫിസുകളും കുറച്ചു. എന്നാൽ, പിന്നീട് ഖത്തറിൽ കോവിഡ് ഭീഷണി ഒഴിയുകയായിരുന്നു. ഇതോടെ കമ്പനികൾ പതിയെ പഴയ രൂപത്തിലേക്കുതന്നെ നീങ്ങിത്തുടങ്ങി. എന്നാൽ, കഴിഞ്ഞ മാസത്തോടെ കോവിഡ് രോഗികൾ രാജ്യത്ത് വീണ്ടും കൂടിവരുകയാണ്.
ദിനേനയുള്ള രോഗികളുടെ എണ്ണം കൂടിവരുന്നു. നിലവിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ 80 ശതമാനം ജീവനക്കാർ മാത്രമേ ഓഫിസുകളിൽ നേരിട്ട് എത്താൻ പാടുള്ളൂ. ബാക്കിയുള്ളവർ വീട്ടിലിരുന്നാണ് േജാലി ചെയ്യേണ്ടത്. സാഹചര്യം മാറിയാലും ഖത്തറിലെ ബിസിനസുകാരില്‍ 94 ശതമാനവും ഓഫിസിൽ നേരിട്ടെത്തിയുള്ള ജോലിക്കൊപ്പം വര്‍ക് ഫ്രം ഹോമും ജീവനക്കാർക്കായി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
'വര്‍ക് റീവർക്ഡ്' റിപ്പോര്‍ട്ടിെൻറ ഈ വര്‍ഷത്തെ പതിപ്പ് മിന മേഖലയിലെ പുതിയ തൊഴില്‍ സാഹചര്യങ്ങളാണ് വിലയിരുത്തുന്നത്. ഇക്കാര്യം ബിസിനസ് രംഗത്തുള്ളവര്‍ക്ക് കൈമാറാനും ഉദ്ദേശിക്കുന്നുണ്ട്. ഓഫിസില്‍ നിന്നല്ലാതെ വിദൂര ജോലിയുടെ പുതിയ ലോകരീതികളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖത്തറിലെ വലിയ സംരംഭങ്ങളിലെ 600 തൊഴിലുടമകളെയും ഉന്നത നിലകളിലുള്ളവരെയും ജോലിക്കാരെയുമാണ് സര്‍വേയില്‍ ഉപയോഗപ്പെടുത്തിയത്. കോവിഡ് വ്യാപനത്തിെൻറ തുടക്കം മുതലുള്ള ആളുകളുടെ അനുഭവം പരിശോധിക്കുകയും വിദൂര പ്രവര്‍ത്തനരീതികളെ കുറിച്ചുള്ള പ്രതീക്ഷകൾ സംബന്ധിച്ച ചോദ്യവും ഉന്നയിച്ചു.
മാനേജര്‍മാരും ജോലിക്കാരും ഉള്‍പ്പെടെയുള്ളവര്‍ പരമ്പരാഗത ഓഫിസ് സൗകര്യങ്ങള്‍ക്കു പുറത്ത് 35 ശതമാനമെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കുമെന്നാണ് സർവേയിലെ കണ്ടെത്തല്‍. കോവിഡ് പോയാലും കമ്പനികൾ 'വീട്ടിൽനിന്ന് ജോലി' തുടരും'വർക് ഫ്രം ഹോം' സമ്പ്രദായം തൊഴിൽ ഉടമകൾക്കും സാമ്പത്തികമായി നേട്ടമാണെന്നാണ് വിലയിരുത്തൽ. ജീവനക്കാരുടെ ഗതാഗത ആവശ്യങ്ങൾക്കടക്കമുള്ള ചെലവ് ഈ സമ്പ്രദായത്തിൽ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി 'വർക് ഫ്രം ഹോം' തുടരുന്ന കമ്പനികളുമുണ്ട്. ഖത്തർ പെട്രോളിയം അടക്കമുള്ള സർക്കാർ പൊതുമേഖല കമ്പനികളും ഇത് തുടർന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.