50 രൂപ 'അടക്കാനില്ല': ചെമ്പല്ലിക്കുണ്ട് റോഡ് ഇരുട്ടിൽ തന്നെ

പയ്യന്നൂർ: ചെമ്പല്ലി റോഡിൽ തെരുവ് വിളക്കുകൾ തെളിയാൻ ഇനിയെത്ര നാൾ കാക്കണമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നാട്ടുകാർ. ആളൊഴിഞ്ഞ ഈ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം നടപ്പായെങ്കിലും കേവലം 50 രൂപ സർവിസ് കണക്​ഷൻ ചാർജും അപേക്ഷയും നൽകാത്തതുമൂലം ബൾബുകൾ തെളിയാതെ നോക്കു കുത്തിയായി. ചെറുതാഴം പഞ്ചായത്ത് പരിധിയിലുള്ള കൊവ്വപ്പുറം -ചെമ്പല്ലിക്കുണ്ട് പാലം റോഡിലാണ് വെറുമൊരു സാങ്കേതിക നടപടിയുടെ പേരിൽ ജനങ്ങൾ ഇരുട്ടിൽ തപ്പുന്നത്.
ഈ രണ്ടു കിലോമീറ്റർ റോഡ് ഒഴിഞ്ഞ പ്രദേശമായതിനാൽ ഇരുളി​ൻെറ മറവിൽ സാമൂഹികവിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള താവളമാകുന്നു. വാഹനത്തിൽ വന്ന് മാലിന്യം വയലിലേക്ക് വലിച്ചെറിയുന്നതും ഒഴിഞ്ഞ സ്ഥലങ്ങളിൽ വണ്ടി നിർത്തി മദ്യപാനവും ഒഴിഞ്ഞ കുപ്പികൾ ഇവിടെ ഇടുന്നതും പതിവാണ്. വയലിലേക്ക് ഇത്തരത്തിൽ ടൗണുകളിൽ നിന്നുള്ള പ്ലാസ്​റ്റിക് മാലിന്യമടക്കം കൊണ്ടിടുന്നു.
നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്ന് തെരുവ് വിളക്കിന് ലൈൻ വലിക്കുകയും ബൾബ് ഇടുകയും ചെയ്തെങ്കിലും മാസങ്ങളായിട്ടും പ്രവർത്തനക്ഷമമാക്കാനുള്ള നടപടി നീളുകയാണ്. കുഞ്ഞിമംഗലം സെക്​ഷൻ പരിധിയിലെ ഈ ലൈനിൽ എല്ലാ പ്രവൃത്തിയും കഴിഞ്ഞ് മീറ്റർ ചാർജ് ചെയ്യേണ്ടുന്ന നിലയിലാണ്.
Tags:    
News Summary - chemballi kundu road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.