വിവിധ ട്രേഡുകളിലായി 6557 ഒഴിവുകളിലേക്ക് തിരുവനന്തപുരം, ചെന്നൈ അടക്കമുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.ബി) അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ (അടിസ്ഥാന ശമ്പളം 29200 രൂപ/ ഒഴിവുകൾ 323), ടെക്നീഷ്യൻ ഗ്രേഡ് -III (അടിസ്ഥാന ശമ്പളം 19900 രൂപ/ ഒഴിവുകൾ വിവിധ ട്രേഡുകളിലായി 6234) തസ്തികകളിലേക്കാണ് അവസരം.
ഒരു ശമ്പളനിരക്കിലുള്ള തസ്തികക്ക് ഒരു ആർ.ആർ.ബിയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. വ്യത്യസ്ത ശമ്പളനിരക്കിലുള്ള തസ്തികകൾക്ക് പ്രത്യേകം അപേക്ഷിക്കാം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് www.rrbapply.gov.in മുഖേന ജൂലൈ 29 രാത്രി 11.59 വരെ അപേക്ഷിക്കാം.
• പരീക്ഷാ ഫീസ്: 500 രൂപ. എസ്.സി/ എസ്.ടി /വിമുക്ത ഭടന്മാർ /ഭിന്നശേഷിക്കാർ (പി.ഡബ്ല്യു.ബി.ഡി), വനിതകൾ/ ട്രാൻസ്ജെൻഡർ/ ന്യൂനപക്ഷ വിഭാഗങ്ങളിൽപെടുന്നവർക്ക് 250 രൂപ മതി. ഓരോ ശമ്പള നിരക്കിലുള്ള തസ്തികകൾക്കും പ്രത്യേകം പരീക്ഷാ ഫീസ് നൽകണം.
• ഒഴിവുകൾ: ആർ.ആർ.ബി തിരുവനന്തപുരത്തിന്റെ പരിധിയിൽ ദക്ഷിണ റെയിൽവേയുടെ കീഴിൽ ടെക്നീഷ്യൻ തസ്തികയിൽ വിവിധ ഗ്രേഡിൽ/ട്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ.
ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ- 21, ടെക്നീഷ്യൻ ഗ്രേഡ്-III, ട്രാക്ക് മെഷീൻ -3, ബ്ലാക്ക്സ്മിത്ത് -5, കാര്യേജ് ആൻഡ് വാഗൺ -235, ഡീസൽ ഇലക്ട്രിക്കൽ -4, ഡീസൽ-മെക്കാനിക്കൽ-3, ഇലക്ട്രിക്കൽ (ജി.എസ്) -43, ഇലക്ട്രിക്കൽ (ടി.ആർ.ഡി) 34, ഇ.എം.യു -4, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് -13, എസ്.ആൻഡ് ടി-34, വെൽഡർ (ഒ.എൽ) -12 (ആകെ 411 ഒഴിവുകൾ). നിശ്ചിത ഒഴിവുകൾ പട്ടികജാതി/വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ്, വിമുക്ത ഭടന്മാർ, ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
• യോഗ്യത: ടെക്നീഷ്യൻ ഗ്രേഡ്-I സിഗ്നൽ തസ്തികക്ക്-ബി.എസ് സി (ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇൻസ്ട്രുമെന്റേഷൻ) ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട സ്ട്രീമിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി. പ്രായപരിധി 1.7.2026ൽ 18-33 വയസ്സ്.
ടെക്നീഷ്യൻ ഗ്രേഡ് -III തസ്തികക്ക് എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (എൻ.സി.വി.ടി/എസ്.സി.വി.ടി) അംഗീകൃത സർട്ടിഫിക്കറ്റും ഉണ്ടാകണം. ബന്ധപ്പെട്ട ട്രേഡിൽ ആക്ട് അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. പ്രായപരിധി 18-30 വയസ്സ്.
എസ്.സി/എസ്.ടി/ഒ.ബി.സി ഭിന്നശേഷിക്കാർ/വിമുക്ത ഭടന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്.
• സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖകളുടെ പരിശോധന, വൈദ്യപരിശോധന നടത്തിയാണ് തെരഞ്ഞെടുപ്പ്.
പരീക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ആർ.ആർ.ബി വെബ്സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾ തിരുവനന്തപുരം ആർ.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.rrbthiruvananthapuram.gov.in ലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.