യുസീഡ്, സീഡ് 2027, ജനുവരി 17ന്; ഐ.ഐ.ടികളിൽ ഡിസൈൻ പഠനം, രജിസ്ട്രേഷൻ ഒക്ടോബർ 31നകം

ഐ.ഐ.ടികളിലും മറ്റും ഡിസൈൻ ബിരുദ /ബിരുദാനന്തര /ഗവേഷണ പഠനങ്ങൾക്കായുള്ള 2027ലെ പൊതുപ്രവേശന പരീക്ഷകളായ യുസീഡ് (അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) , സീഡ് (കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) ദേശീയതലത്തിൽ ജനുവരി 17ന് നടത്തും. ഐ.ഐ.ടി ബോംബെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

രജിസ്ട്രേഷൻ: ഇരു പരീക്ഷകൾക്കും ഓൺലൈനിൽ ഒക്ടോബർ 31നകം രജിസ്റ്റർ ചെയ്യാം. ഫീസ് 4000 രൂപ. വനിതകൾ /പട്ടികജാതി /വർഗ /ഭിന്നശേഷി വിഭാഗങ്ങൾക്കും 2000 രൂപ മതി.

യു.പി.ഐ, ​െക്രഡിറ്റ് / ഡെബിറ്റ് കാർഡ്, നെറ്റ്‍ബാങ്കിങ് ഉപയോഗിച്ച് ഫീസ് അടക്കാം. 500 രൂപ ലേറ്റ് ഫീസോടുകൂടി നവംബർ ആറ് വൈകുന്നേരം അഞ്ചു മണിവരെ രജിസ്​ട്രേഷൻ സ്വീകരിക്കും.

പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് അടക്കം രാജ്യത്തെ 30 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

മുൻഗണനാക്രമത്തിൽ മൂന്ന് നഗരങ്ങൾ തിരഞ്ഞെടുക്കാം.

യുസീഡ് 2027 (യു.സി.ഇ.ഇ.ഡി):

ബോംബെ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്, ഇന്ദോർ, റൂർക്കി ഐ.ഐ.ടികളിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ടറിങ് (ഐ.ഐ.ഐ.ടി.ഡി.എം-ജബൽപൂർ) 2027-28 വർഷ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) പ്രോഗ്രാമുകളിലേക്കുള്ള പ്ര​വേശന പരീക്ഷയാണിത്.

യുസീഡ് സ്കോർ ഉപയോഗിച്ച് ബിറ്റ്സ് ഡിസൈൻ സ്കൂൾ എഫ്.ഡി.ഡി.ഐ നോയിഡ, വി.ഐ.ടി സ്കൂൾ ഓഫ് ഡിസൈൻ അടക്കം മറ്റ് നിരവധി സ്ഥാപനങ്ങളും ഡിസൈൻ ബിരുദ പ്രവേശനം നൽകാറുണ്ട്. യുസീഡ് സ്കോറിന് 2027-28 വർഷ പ്രവേശനത്തിന് മാത്രമാണ് പ്രാബല്യം.

യോഗ്യത: സയൻസ്, കോമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ് അടക്കം ഏത് സ്കീമിലും ഹയർ സെക്കൻഡറി /പ്ലസ്ടു /തത്തുല്യബോർഡ് പരീക്ഷ 2026ൽ ആദ്യതവണ പാസായവർക്കും 2027ൽ യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

അംഗീകൃത ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും. അപേക്ഷകർ 2002 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്.സി /എസ്.ടി /ഭിന്നശേഷി വിഭാഗങ്ങൾ 1997 ഒക്​ടോബർ ഒന്നിനുശേഷം ജനിച്ചവരായിരുന്നാൽ മതി.

സീഡ് 2027 (സി.ഇ.ഇ.ഡി):

​ഐ.ഐ.എസ്.സി ബംഗളൂരു, ഐ.ഐ.ടികൾ (ബോംബെ, ഡൽഹി, ഗാന്ധിനഗർ, ഗുവാഹതി, ഹൈദരാബാദ്, ജോഗ്പൂർ, കാൻപൂർ, റൂർക്കി), ഐ.ഐ.ഐ.ടി ഡിസൈൻ ജബൽപൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്) ഐ.ഐ.ടികളിലെ ഡിസൈൻ സ്കൂളുകളിൽ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ.

യോഗ്യത: ബിരുദം /ഡിപ്ലോമ /പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം /അഞ്ചുവർഷം ജിബി ആർട്ട് 2027 ജൂലൈയിൽ അവസാനവർഷം യോഗ്യതാ പരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവരെയും പരിഗണിക്കും.

മാർച്ച് 3ന് സീഡ് പരീക്ഷാഫലം പ്രഖ്യാപിക്കും. മാർച്ച് 10 മുതൽ സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. അ​ന്വേഷണങ്ങൾക്ക് ceed@iitb.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

വിശദവിവരങ്ങൾ: www.uceed.iitb.ac.in, www.ceed.iitb.ac.in സന്ദർശിക്കുക.

Tags:    
News Summary - IIT Design Entrance Exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.