ജയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ ബി.ഫാം (ആയുർവേദ) സീറ്റുകൾ 20; അപേക്ഷ ഒക്ടോബർ 23 വരെ
കേന്ദ്ര ആയുഷ് മന്ത്രാലയത്തിനുകീഴിലെ ഡീംഡ് ടു ബി യൂനിവേഴ്സിറ്റിയായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ജയ്പൂർ 2026-27 വർഷം നടത്തുന്ന ബി.ഫാം (ആയുർവേദ) കോഴ്സിലേക്ക് അപേക്ഷിക്കാം. 20 സീറ്റുകളുണ്ട്.
ക്ലാസിക്കൽ ആയുർവേദ വിജ്ഞാനവും സമകാലീന ഫാർമസ്യൂട്ടിക്കൽ സയൻസസും സംയോജിപ്പിച്ചുള്ള നാലുവർഷത്തെ റഗുലർ കോഴ്സിൽ ആയുർവേദം, ഫാർമസ്യൂട്ടിക്സ്, ഫാർമകോഗ്നസി, ഡ്രഗ് ടെക്നോളജി, ക്വാളിറ്റി കൺട്രോൾ മുതലായ വിഷയങ്ങൾ പഠിപ്പിക്കും. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ആയുർവേദ ഫാർമസിസ്റ്റ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, ബിൽകെയർ പ്രഫഷനൽ മുതലായ തൊഴിൽ സാധ്യതകളാണുള്ളത്.
അവസാന തീയതി ഒക്ടോബർ 23.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി /പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. (ഒ.ബി.സി വിഭാഗത്തിന് 45 ശതമാനം, എസ്.സി /എസ്.ടി /ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി). പ്രായം 2026 ഡിസംബർ 31ന് 17 വയസ്സ് തികയണം. അപേക്ഷാഫീസ് 1500 രൂപ.
അഡ്മിഷൻ: ജയ്പൂർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നവംബർ 15ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മെറിറ്റ് ലിസ്റ്റ് 21ന് പ്രസിദ്ധപ്പെടുത്തും. നവംബർ 23-28നകം പ്രവേശന നടപടികൾ പൂർത്തിയാക്കി ഡിസംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കും.
വിശദവിവരങ്ങൾ: www.nia.nic.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.