കോസ്റ്റ്ഗാർഡിൽ നാവിക്, യാന്ത്രിക്; 365 ഒഴിവുകൾ അപേക്ഷ ഓൺലൈനിൽ ഒക്​ടോബർ 21നകം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് തസ്തികകളിലേക്ക് അപേക്ഷിക്കാം. കോസ്റ്റ് ഗാർഡ് എൻറോൾഡ് ​പേഴ്സൺ ടെസ്റ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഓൺലൈനിൽ ഒക്ടോബർ 21 വൈകുന്നേരം 5.30 മണിവരെ സ്വീകരിക്കും. ആകെ 365 ഒഴിവുകളുണ്ട്.

തസ്തികകളും ഒഴിവുകളും 

  • സി.ജി.ഇ.പി.ടി 01/ 27 ബാച്ചിൽ നാവിക് (ജനറൽ ഡ്യൂട്ടി): അടിസ്ഥാന ശമ്പളം: 21,700 രൂപ. ഒഴിവുകൾ: പുരുഷന്മാർ-117. വനിതകൾ- 13.
  • യാന്ത്രിക് (പുരുഷന്മാർക്ക് മാത്രം): അടിസ്ഥാന ശമ്പളം: 29,200 രൂപ. മെക്കാനിക്കൽ: 28 ഇലക്ട്രിക്കൽ: 23. ഇലക്ട്രോണിക്സ്: 9.
  • സി.ജി.ഇ.പി.ടി 02/ 27 ബാച്ചിൽ നാവിക് (ജനറൽ ഡ്യൂട്ടി), അടിസ്ഥാന ശമ്പളം 21700 രൂപ. ഒഴിവുകൾ: പുരുഷന്മാർ - 117, വനിതകൾ - 13.
  • നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-പുരുഷന്മാർക്ക് മാത്രം)- 25, ഹൈജീനിസ്റ്റ്-20. അടിസ്ഥാന ശമ്പളം: 21700. നിശ്ചിത ഒഴിവുകൾ എസ്.സി/ എസ്.ടി, ഒ.ബി.സി, ഇ.ഡബ്യു.എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു.
  • നാവിക് (ജനറൽ ഡ്യൂട്ടി-പുരുഷന്മാർ) തസ്തികകളിലേക്ക് മേഖലാസ്ഥാനത്തിലാണ് സെലക്ഷൻ. കേരളം, ലക്ഷദ്വീപ് ദക്ഷിണമേഖലയിൽപെടും.
  • നാവിക് (ജി.ഡി-വനിതകൾ), യാന്ത്രിക്, നാവിക് (ഡി.ബി), ഹൈജീനിസ്റ്റ് തസ്തകകളിലേക്ക് അഖിലേന്ത്യാടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

യോഗ്യത

  • നാവിക് (ജനറൽ ഡ്യൂട്ടി)- മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി / പ്ലസ് ടു / തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം.
  • നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) - പത്താംക്ലാസ് /എസ്.എസ്.എൽ.സി / തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം.
  • ഹൈജീനിസ്റ്റ്- എസ്.എസ്.എൽ.സി /മെട്രിക്കുലേഷൻ /തത്തുല്യം അല്ലെങ്കിൽ അംഗീകൃത ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ്.
  • യാന്ത്രിക് -എസ്.എസ്.എൽ.സി /തത്തുല്യം + ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ (റേഡിയോ /പവർ) എഞ്ചിനീയറിങിൽ 3/4 വർഷ അംഗീകൃത ഡിപ്ലോമ /തത്തുല്യം.

വിശദവിവരങ്ങൾ: https://ssc.gov.in/

Tags:    
News Summary - Coast Guard Recruitment 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.