ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്)
ഇംഹാൻസിൽ സൈക്യാട്രിക് നഴ്സിങ് പ്രോഗ്രാം; അവസാന തീയതി ഒക്ടോബർ 19
കോഴിേക്കാട് ഗവ.മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിങ് പ്രോഗ്രാമിന് അപേക്ഷിക്കാം. 10 സീറ്റുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി 19.
12 ജയിച്ച ശേഷം ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി, ബി.എസ് സി നഴ്സിങ്, പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് എന്നിവയിലൊന്നിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
അപേക്ഷാഫീസ്: 1500 രൂപയാണ്. പട്ടിക വിഭാഗക്കാർക്ക് 1250 രൂപ. ഫീസ് അടക്കേണ്ട അവസാന തീയതി 17.
പരീക്ഷാ കേന്ദ്രം: തിരുവനന്തപുരം, എറണാകുളം. 16,300 രൂപയാണ് പ്രോഗ്രാം ഫീസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷക്ക് 50 ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് 3 മാർക്ക്. തെറ്റുത്തരത്തിന് ഒരു മാർക്ക് കുറയും. പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക അടിസ്ഥാനമാക്കി അലോട്ട്മെന്റ് നടത്തും. 25നാണ് പ്രവേശന പരീക്ഷ.
വിശദ വിവരങ്ങൾ: www.lbscentre.kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.