കേരള കേന്ദ്ര സര്വകലാശാലയില് ഗവേഷണം; 26വരെ അപേക്ഷിക്കാം
കാസര്കോട്: കേരള കേന്ദ്ര സര്വകലാശാലയില് പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.cukerala.ac.in സന്ദര്ശിച്ച് ഒക്ടോബര് 26 വരെ അപേക്ഷിക്കാം. പാര്ട് ടൈമായും ഗവേഷണം നടത്താം. ജനറല്, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്ക്ക് 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങള്ക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.
മൂന്നുവര്ഷ ബിരുദത്തിനു ശേഷം 55 ശതമാനം മാര്ക്കോടെ രണ്ടുവര്ഷ ബിരുദാനന്തര ബിരുദം/ നാലുവര്ഷ ബിരുദത്തിനുശേഷം 55 ശതമാനം മാര്ക്കോടെ ഒരുവര്ഷ ബിരുദാനന്തര ബിരുദം/ 75 ശതമാനം മാര്ക്കോടെ നാലുവര്ഷ ബിരുദം/ 55 ശതമാനം മാര്ക്കോടെ എം.ഫില്/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയില് ഏതെങ്കിലുമാണ് അടിസ്ഥാന യോഗ്യത. ജെ.ആര്.എഫ്/സര്ക്കാര് ഏജന്സികളുടെ സമാനമായ ഫെല്ലോഷിപ്പുകള്/ നെറ്റ്/ഗേറ്റ് എന്നിവയില് ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. നെറ്റ് പരീക്ഷയില് അസി. പ്രഫസര് യോഗ്യത നേടിയവര്ക്കും പിഎച്ച്.ഡി പ്രവേശനത്തിന് യോഗ്യത നേടിയവര്ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് -ആറ്, ഇകണോമിക്സ് -ഏഴ്, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര് ബയോളജി -10, സുവോളജി -അഞ്ച്, ജിനോമിക് സയന്സ് -10, ഫിസിക്സ് -19, കമ്പ്യൂട്ടര് സയന്സ് -13, ഹിന്ദി -എട്ട്, മാത്തമാറ്റിക്സ് -12, പ്ലാന്റ് സയന്സ് -13, കെമിസ്ട്രി -28, എന്വയണ്മെന്റല് സയന്സ് -19, ഇന്റര്നാഷനല് റിലേഷന്സ് -മൂന്ന്, ലിംഗ്വിസ്റ്റിക്സ് -13, സോഷ്യല് വര്ക്ക് -എട്ട്, എജുക്കേഷന് -14, ലോ -രണ്ട്, മലയാളം -നാല്, പബ്ലിക് ഹെല്ത്ത് സയന്സസ് -13, പബ്ലിക് അഡ്മിനിസ്ട്രേഷന് ആൻഡ് പോളിസി സ്റ്റഡീസ് -15, ജിയോളജി -അഞ്ച്, യോഗ സ്റ്റഡീസ് -രണ്ട്, മാനേജ്മെന്റ് സ്റ്റഡീസ് -ഏഴ്, കോമേഴ്സ് ആൻഡ് ഇന്റര്നാഷനല് ബിസിനസ് -ആറ്, ടൂറിസം സ്റ്റഡീസ് -11, കന്നഡ -അഞ്ച് എന്നിങ്ങനെ 258 ഒഴിവുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.