നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാകാം; രജിസ്ട്രേഷൻ ഒക്ടോബർ 28നകം

കേന്ദ്ര പൊതുമേഖലാ സംരംഭമായ നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ (ജനറലിസ്റ്റ് ആൻറ് സ്​പെഷ്യലിസ്റ്റ് -സ്കെയിൽ-1) തെരഞ്ഞെടുക്കുന്നു. ഒക്ടോബർ 28നകം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം.

  • ഒഴിവുകൾ: ആകെ- 321. സ്​പെഷ്യലസ്റ്റ് -121 (ഫിനാൻസ് സി.എ/ സി.എം.എ) - 20, ലീഗൽ-​20, ഇൻഫർമേഷൻ ടെക്നോളജി 11, ഓട്ടോമൊബൈൽ എൻജിനീയേഴ്സ് 20, റിസ്ക് എൻജിനീ​യേഴ്സ്-28, കമ്പനി സെക്രട്ടറീസ് - 2, അഗ്രികൾച്ചർ - 20; ജനറലിസ്റ്റ് - 200.
  • യോഗ്യത: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സ്​പെഷ്യലിസ്റ്റ്) - ഫിനാൻസ് -സി.എ/ സി.എം.എ, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റ് പ്രൊഫഷനൽ യോഗ്യതയും ഏതെങ്കിലും ഡിസിപ്ലനിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം, പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും.
  • ലീഗൽ: 60 ശതമാനം മാർക്കോടെ നിയമബിരുദം /എൽ.എൽ.എം
  • ഐ.ടി: 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്/ എം.ഇ /എം.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി)/ എം.സി.എ
  • ഓട്ടോമൊബൈൽ എൻജിനീയേഴ്സ്: ഓട്ടോമൊബൈൽ എൻജിനീയറിങിൽ ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്കിൽ കുറയരുത്) ബി.ഇ /ബി.ടെക് /എം.ഇ /എം.ടെക് അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദവും ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമയും.
  • റിസ്ക് എൻജിനീയേഴ്സ്: ഏതെങ്കിലും എൻജിനീയറിങ് ഡിസിപ്ലിനിൽ ബിരുദം /പി.ജി (60 ശതമാനം മാർക്കിൽ കുറയരുത്)
  • കമ്പനി സെക്രട്ടറീസ്: എ.സി.എസ്/ എഫ്.സി.എസ് പ്രൊഫഷനൽ യോഗ്യതയും ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് ബിരുദം /പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും
  • അഗ്രികൾച്ചർ: അഗ്രികൾച്ചർ /അഗ്രികൾച്ചറൽ ബയോടെക്നോളജി അഗ്രികൾചറൽ എഞ്ചിനീയറിങ് ഡിസിപ്ലിനിൽ നാലു വർഷ ബിരുദം /പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം (60 ശതമാനം മാർക്കിൽ കുറയാതെ വേണം).
  • ജനറലിസ്റ്റ് ഓഫീസേഴ്സ്: ഏതെങ്കിലും സ്കീമിൽ /ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് ബിരുദം /പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദം.

വിശദവിവരങ്ങൾ: https://nationalinsurance.nic.co.in/recruitment

Tags:    
News Summary - National Insurance AO Recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.