മത്സരപ്പരീക്ഷാ സംശയങ്ങൾക്ക് ഉത്തരം നൽകാൻ എഐ; ടോൾ ഫ്രീ ഹെൽപ്‌ലൈനുമായി എൻ.ടി.എ

ന്യൂഡൽഹി: എൻട്രൻസ് പരീക്ഷകൾ, അപേക്ഷാ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി എഐ അധിഷ്ഠിത ഹെൽപ്പ്‌ലൈൻ സംവിധാനം ഒരുക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷാ പ്രക്രിയകളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഔദ്യോഗിക വിവരങ്ങൾ ലഭ്യമാക്കുകയാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം.

ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 1800 180 47 47 എന്ന ടോൾ ഫ്രീ നമ്പറാണ് എഐ സംവിധാനത്തിനായി പുനഃക്രമീകരിക്കുന്നത്. നിലവിൽ ഈ സംവിധാനത്തിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് സൂചന.

പരീക്ഷാ നടപടിക്രമങ്ങൾ, രജിസ്ട്രേഷൻ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ ഫോമുകൾ എന്നിവയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന സാധാരണ സംശയങ്ങൾക്ക് ഇനി എഐ സഹായത്തോടെ എളുപ്പത്തിൽ മറുപടി ലഭിക്കും. വ്യത്യസ്ത വെബ്‌സൈറ്റുകളിൽ സെർച്ച് ചെയ്യുകയോ സപ്പോർട്ട് സെന്ററുകളെ ആശ്രയിക്കുകയോ ചെയ്യാതെ തന്നെ വിദ്യാർത്ഥികൾക്ക് കൃത്യമായ വിവരങ്ങൾ സ്വന്തം നിലയിൽ കണ്ടെത്താൻ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും വിദ്യാർത്ഥികൾക്കുള്ള പിന്തുണയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എൻടിഎയുടെ ഈ പുതിയ നീക്കം. ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ വിദ്യാർത്ഥികൾ സംശയനിവാരണത്തിനായി ഔദ്യോഗിക വെബ്‌സൈറ്റുകളെയും പരീക്ഷാ അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - nta introducing ai for helping students in clearing doubghts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.