സ്വാശ്രയ എൻജിനീയറിങ്​/ ആർക്കിടെക്​ചർ കോഴ്​സുകൾ: കമ്യൂണിറ്റി ​േക്വാട്ട പ്രവേശനത്തിന്​ വിജ്​ഞാപനമായി

തിരുവനന്തപുരം: സർക്കാറുമായി കരാർ ഒപ്പിട്ട സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്​/ ആർക്കിടെക്​ചർ കോളജുകളിലെ 15 ശതമാനം കമ്യൂണിറ്റി/ രജിസ്​ട്രേഡ്​ സൊസൈറ്റി/ രജിസ്​ട്രേഡ്​ ട്രസ്​റ്റ്​ ​േക്വാട്ടയിലേക്ക്​ പ്രവേശനപരീക്ഷാ കമീഷണർ അലോട്ട്​​മ​െൻറ്​ നടത്തും. കേരള സെൽഫിനാൻസിങ്​ എൻജിനീയറിങ്​ കോളജ്​ മാനേജ്​മ​െൻറ്​ അസോസിയേഷന്​ കീഴിൽവരുന്ന കോളജുകളിൽ ആകെ സീറ്റി​​െൻറ 15 ശതമാനത്തിലേക്ക്​ കോളജ്​ പ്രതിനിധാനം ചെയ്യുന്ന സമുദായം/ രജിസ്​ട്രേഡ്​ സൊസൈറ്റി/ രജിസ്​ട്രേഡ്​ ട്രസ്​റ്റ്​ അംഗങ്ങളിൽ നിന്നായിരിക്കും വിദ്യാർഥി പ്രവേശനം.

കേരള കാത്തലിക്​ എൻജിനീയറിങ്​ കോളജ്​ മാനേജ്​മ​െൻറ്​ അസോസിയേഷന്​ കീഴിൽവരുന്ന കോളജുകളിൽ ആകെ സീറ്റി​​െൻറ പത്ത്​ ശതമാനത്തിലേക്ക്​ കോളജ്​ മാനേജ്​മ​െൻറ്​ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിൽനിന്നായിരിക്കും പ്രവേശനം. എന്നാൽ, ലാറ്റിൻ കാത്തലിക്​ സമുദായത്തിന്​ കീഴിൽവരുന്ന കോളജുകളിൽ ആകെ സീറ്റുകളുടെ 15 ശതമാനത്തിലേക്ക്​  ബന്ധപ്പെട്ട സമുദായത്തിൽനിന്നായിരിക്കും പ്രവേശനം. ആർക്കിടെക്​ചർ കോളജ്​ മാനേജ്​മ​െൻറ്​ അസോസിയേഷന്​ കീഴിൽവരുന്ന കോളജുകളിലെ 15 ശതമാനം സീറ്റുകൾ കോളജ്​ മാനേജ്​മ​െൻറ്​  പ്രതിനിധാനം ചെയ്യുന്ന സമുദായം/ രജിസ്​ട്രേഡ്​ സൊസൈറ്റി/ രജിസ്​ട്രേഡ്​ ട്രസ്​റ്റ്​ അംഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കായിരിക്കും. ഇൗ സീറ്റുകളിലേക്കുള്ള പ്രവേശന വിജ്​ഞാപനം പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. വിജ്​ഞാപനത്തിൽ പറഞ്ഞ കോളജുകളിലെ കമ്യൂണിറ്റി/ രജിസ്​ട്രേഡ്​ സൊസൈറ്റി/ രജിസ്​ട്രേഡ്​ ട്രസ്​റ്റ്​ ​േക്വാട്ട സീറ്റുകളിലേക്ക്​ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്​സൈറ്റിലെ ‘KEAM 2017 ^Candidate Portal’ എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച്​ ‘Community Quota’ എന്ന മെനു ​െഎറ്റം ക്ലിക്​​ ചെയ്​ത്​ കോളജ്​ സെലക്​ട്​ ചെയ്യു​േമ്പാൾ ലഭ്യമാകുന്ന പ്രഫോർമയുടെ പ്രിൻറൗട്ട്​ എടുത്ത്​ ഒപ്പിട്ട്​ ആവശ്യമായ രേഖകൾ സഹിതം ജൂലൈ അഞ്ചിന്​ വൈകീട്ട്​ അഞ്ചിന്​ മുമ്പായി അതത്​ കോളജ്​ അധികൃതരുടെ മുമ്പാകെ സമർപ്പിക്കണം.

ഇൗ വിദ്യാർഥികളുടെ പട്ടികയും സമർപ്പിക്കപ്പെട്ട രേഖകളും കോളജ്​ അധികൃതർ ജൂലൈ ഏഴിന്​ വൈകീട്ട്​ അഞ്ചിന്​ മുമ്പായി പ്ര​േവശനപരീക്ഷാ കമീഷണർക്ക്​ സമർപ്പിക്കേണ്ടതാണ്​. സ്വകാര്യ സ്വാശ്രയ കോളജുകളിലെ സമുദായം/ രജിസ്​​േട്രഡ്​ സൊസൈറ്റി/ രജിസ്​​േട്രഡ്​ ട്രസ്​റ്റ്​ ​േക്വാട്ടയിലേക്ക്​ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും മറ്റ്​ വിദ്യാർഥികളെപോലെ ഇൗ ​േക്വാട്ട ലഭ്യമായ കോളജുകളിലേക്ക്​ www.cee.kerala.gov.in എന്ന വെബ്​സൈറ്റിലൂടെ ഒാപ്​ഷനുകൾ ഇതോടൊപ്പം രജിസ്​റ്റർ ചെയ്യണം. ഹെൽപ്​ ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104.
 
Tags:    
News Summary - self financing engg, architecture: notification for community quota admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.