പ്രതീകാത്മക ചിത്രം

ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ; സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

തിരുവന്തപുരം : ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ധീൻ. വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ മാസത്തിൽ നടത്താൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പമാണ് മാർച്ച് മാസത്തിൽ നടത്തിയിരുന്നത്. ഇത് വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദ്ദേശം നൽകിയത്.

ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈംടേബിൾ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഗണിച്ച് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സൗഹൃദപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Kerala Plus One Improvement Exams Shifted to October Govt Issues Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.