പ്രതീകാത്മക ചിത്രം
സി.എ, സി.എം.എ, സി.എസ് വിദ്യാർഥികൾക്ക് 15,000 രൂപ സ്കോളർഷിപ്പ്; അപേക്ഷ നവംബർ 25 വരെ
തിരുവനന്തപുരം: സി.എ, സി.എം.എ, സി.എസ് കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ആർക്കൊക്കെ അപേക്ഷിക്കാം?
കേരളത്തിലെ സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കാണ് അവസരം.
വിദ്യാഭ്യാസ യോഗ്യത
ഇന്റർമീഡിയറ്റ് കോഴ്സിന് അപേക്ഷിക്കുന്നവർ ഫൗണ്ടേഷൻ അല്ലെങ്കിൽ ബിരുദ പരീക്ഷ 60 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. ഫൈനൽ കോഴ്സിന് അപേക്ഷിക്കുന്നവർ ഇന്റർമീഡിയറ്റ് പാസായിരിക്കണം.
വരുമാന മാനദണ്ഡം
ബി.പി.എൽ വിഭാഗത്തിന് മുൻഗണന. ബി.പി.എൽ അപേക്ഷകർ റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെ പരിഗണിക്കും.
തെരഞ്ഞെടുപ്പ് രീതി
മെറിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായാണ് തിരഞ്ഞെടുപ്പ് നടത്തുക.
സ്കോളർഷിപ്പ് തുകയും നിബന്ധനകളും
15,000 രൂപ ഒറ്റത്തവണയായി ലഭിക്കും. മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്.
അപേക്ഷിക്കേണ്ട വിധം
www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും നവംബർ 30-നകം വകുപ്പിൽ സമർപ്പിക്കണം.
അവസാന തീയതി: നവംബർ 25
ഹെൽപ്ലൈൻ: 0471-2300523, 0471-2300524
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.