സ്കൂൾ കുട്ടികൾക്ക് ബഹിരാകാശ ശാസ്ത്ര സാങ്കേതികാവബോധം നൽകുകയെന്ന ലക്ഷ്യത്തോടെ ഐ.എസ്.ആർ.ഒ 2026 മേയ് 11 മുതൽ 22 വരെ തിരുവനന്തപുരവും വിക്രമം സാരാഭായി സ്പേസ് സെന്റർ (വി.എസ്.എസ്.സി) അടക്കം വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ‘യുവിക- 2026’ യങ് സയന്റിസ്റ്റ് പ്രോഗ്രാമിൽ പ ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 31നകം രജിസ്റ്റർ ചെയ്യാം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. ‘യുവിക-2026’ പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ https://jigyasa.iirs.gov.inyuvika ൽ ലഭിക്കും.
സെലക്ഷൻ: എട്ടാം ക്ലാസ് പരീക്ഷകൾക്ക്, ഓൺലൈൻ ക്വിസിലെ പ്രകടനം, കഴിഞ്ഞ മൂന്ന് വർഷത്തിനകം സ്കൂൾ/ജില്ല/സംസ്ഥാന തലത്തിൽ നടത്തിയ ശാസ്ത്ര മേള/കോ-കരിക്കുലർ ആക്ടിവിറ്റീസ്, ഒളിമ്പ്യാർഡ്, കായിക മത്സരങ്ങളിൽ നേടിയിട്ടുള്ള വിജയം, സ്കൗട്ട്സ്/ഗൈഡ്സ്/എൻ.സി.സി/എൻ.എസ്.എസ് അംഗത്വം, ഗ്രാമീണ വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യ സെലക്ഷൻ ലിസ്റ്റ് ഏപ്രിൽ 13ന് പ്രസിദ്ധീകരിക്കും. പരിശീലന കേന്ദ്രങ്ങൾ: സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട, യു.ആർ റാവു സാറ്റലൈറ് സെന്റർ ബംഗളൂരു, നാഷനൽ റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദ്, ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ്, മാഹേന്ദ്രഗിരി മുതലായ ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലാണ് പരിശീലനം.
താമസം, ഭക്ഷണം, യാത്ര അടക്കമുള്ള പഠന-പരിശീലന ചെലവുകൾ ഐ.എസ്.ആർ.ഒ വഹിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.