കുസാറ്റിൽ യു.പി, ഹൈസ്‌കൂൾ കുട്ടികൾക്ക് 'യങ് സയന്റിസ്റ്റ് ഫോറം' കോഴ്സ്

കുട്ടികളിൽ ശാസ്ത്രാടിത്തറയുണ്ടാക്കാനായി യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി 'യങ് സയന്റിസ്റ്റ് ഫോറം' കോഴ്സ് സംഘടിപ്പിക്കും. ജൂലൈ 16 മുതൽ ഒക്ടോബർ 15 വരെ ശനിയാഴ്ചകളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെയാണ് കോഴ്സ്. അഞ്ച് മുതൽ മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.

സയൻസ് പാർക്കുകൾ, സയൻസ് ലാബുകൾ, കുസാറ്റ് ഡിപ്പാർട്ട്മെന്റ് വിസിറ്റുകൾ, പ്രഗത്ഭരുടെ ശാസ്ത്ര പ്രഭാഷണങ്ങൾ, പ്രോജക്റ്റ് തയാറാക്കൽ. സയൻസ് കമ്യൂണിക്കേഷൻ, വ്യക്തിത്വ വികസനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം അടങ്ങുന്നതാണ്‌ കോഴ്സ്. കോഴ്സ് ഫീ (സ്റ്റഡി മെറ്റിരിയൽസ് അടക്കം) 4,000 രൂപ. വിശദവിവരങ്ങൾക്ക്: 9188219863, csiscusat@gmail.com.

Tags:    
News Summary - ‘Young Scientist Forum’ course for UP and high school students at Cusat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.