ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു നടത്തുന്ന നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് റിസർച് പ്രോഗ്രാം പ്രവേശനത്തിന് 15 മുതൽ അപേക്ഷിക്കാം. ഫീസ് 500 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി 250 മതി. വിജ്ഞാപനം https://bs-ug.iisc.ac.inൽ.
എട്ട് സെമസ്റ്ററുകളടങ്ങിയ കോഴ്സിൽ ബയോളജി, കെമിസ്ട്രി, എർത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പ്രത്യേക പഠനവിഷയങ്ങളാണ്. ഒരു വർഷത്തെ റിസർച് പ്രോജക്ടുമുണ്ട്. 111 സീറ്റാണുള്ളത്. ഹോസ്റ്റൽ സൗകര്യം ലഭിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയങ്ങളായി പഠിച്ച് 60 ശതമാനം മാർക്കിൽ പ്ലസ്ടു.
യോഗ്യത പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്ക് മിനിമം പാസ് മതി. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന, ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, നീറ്റ് യു.ജി, ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.