തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. https://neet.nta.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷ നമ്പറും ജനന തീയതിയും നൽകിയാൽ അഡ്മിറ്റ് കാർഡ് ദൃശ്യമാകും. ഇവ പ്രിന്റെടുത്താണ് പരീക്ഷക്ക് ഹാജരാകേണ്ടത്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് 011-40759000 എന്ന ഫോൺ നമ്പറിലോ neet@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് 5.20 വരെയാണ് ഈ വർഷത്തെ നീറ്റ്-യു.ജി പരീക്ഷ. രാജ്യത്തിനകത്തും പുറത്തുമായി 18,72,341 പേരാണ് നീറ്റ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ 1.28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.