ഗവേഷണ പ്രബന്ധങ്ങള്‍ കൈപ്പറ്റണം
കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല 2023-25 കാലയളവില്‍ ഗവേഷണ ബിരുദം നല്‍കിയവരുടെ പ്രബന്ധങ്ങളുടെ കോപ്പികള്‍ ഗവേഷകര്‍ സമര്‍പ്പിച്ചത് ഏപ്രില്‍ 21 മുതല്‍ 15 ദിവസത്തിനുള്ളില്‍ സര്‍വകലാശാലയില്‍ നിന്ന് കൈപ്പറ്റണം. വിവരങ്ങള്‍ക്ക് www.mgu.ac.in ഫോണ്‍: 0481 2733337, 0481 2733568.
പരീക്ഷക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എൽ.എൽ.എം (2025 അഡ്മിഷന് റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഏപ്രില്‍ 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടുകൂടി ഏപ്രില്‍ 29 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ 30 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
ഒന്ന് മുതല്‍ നാല് വരെ സെമസ്റ്ററുകള്‍ എം.എ മലയാളം (പി.ജി.സി.എസ്.എസ്) (2012 മുതല്‍ 2014 വരെ അഡ്മിഷനുകള്‍) അവസാന മെഴ്സി ചാന്‍സ് ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.