സ്കോളർഷിപ്പുകളും ധനസഹായവും
കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാലയിലെ വിദ്യാർഥികൾക്കായി ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ നടപ്പാക്കുന്ന സ്കോളർഷിപ്പ്, ധനസഹായ പദ്ധതികളിലേക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്, ഗുരുതര രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്ന വിദ്യാർഥികൾക്കുള്ള ക്രിറ്റിക്കൽ ഇൽനെസ് മെഡിക്കൽ ധനസഹായം, ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് എന്നിവക്ക് അപേക്ഷിക്കാം.
സാംസ്കാരിക സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മഹാത്മ ഗാന്ധി സർവകലാശാല ഇന്റർ കൊളീജിയറ്റ് യൂത്ത് ഫെസ്റ്റിവൽ - ഇനിമൈ 2026ൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്കാണ് അർഹത. 2026ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എം.ജി സർവകലാശാലയിലെ എൻ.സി.സി/ എൻ.എസ്.എസ് കേഡറ്റുകൾക്കും വോളന്റിയർമാർക്കുമുള്ള കാഷ് അവാർഡിനും അപേക്ഷിക്കാം.
വിശദാംശങ്ങൾ dsw.mgu.ac.in-ഇൽ. കൂടുതൽ വിവരങ്ങൾക്ക് dsw@mgu.ac.in/0481-2733376.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.