എൻ.സി.ഇ.ആർ.ടി ഒമ്പതാം ക്ലാസ് പുതിയ പാഠപുസ്തകങ്ങൾ പുറത്തിറക്കി; ഗണിതത്തിന്റെ അച്ചടി പൂർത്തിയായി, സോഷ്യൽ സയൻസ് സെപ്റ്റംബർ 30 മുതൽ
ന്യൂഡൽഹി: ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി പുതിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ പുറത്തിറക്കി എൻ.സി.ഇ.ആർ.ടി. പുതിയ ഗണിതശാസ്ത്ര പുസ്തകമായ ‘ഗണിത മഞ്ജരി ഭാഗം 2’ വിൽപനക്ക് ലഭ്യമായി. ഗണിത മഞ്ജരി ഭാഗം 2 പുസ്തകത്തിന്റെ അച്ചടി പൂർത്തിയാക്കിയതായി എൻ.സി.ഇ.ആർ.ടി അറിയിച്ചു.
പുതിയ സോഷ്യൽ സയൻസ് പുസ്തകമായ ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ബിയോണ്ട് പാർട്ട് 2’ സെപ്റ്റംബർ 30 മുതൽ ലഭ്യമാകും. ഒമ്പതാം ക്ലാസിലെ പാഠപുസ്തകങ്ങളുടെ പരിഷ്കരണം ഘട്ടംഘട്ടമായാണ് എൻ.സി.ഇ.ആർ.ടി നടപ്പാക്കുന്നത്. എൻ.സി.ഇ.ആർ.ടിയുടെ വിൽപന കേന്ദ്രങ്ങൾ, ഔദ്യോഗിക ഓൺലൈൻ സംവിധാനം, അംഗീകൃത വിതരണ ശൃംഖലകൾ എന്നിവ വഴിയാണ് പുസ്തകങ്ങൾ ലഭ്യമാക്കുന്നത്.
സോഷ്യൽ സയൻസ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം നേരത്തെ വൈകിയിരുന്നു. പുതിയ പാഠ്യപദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് കാലതാമസത്തിന് കാരണമെന്ന് എൻ.സി.ഇ.ആർ.ടി വ്യക്തമാക്കിയിരുന്നു. എൻ.ഇ.പി 2020, എൻ.സി.എഫ് എസ്.ഇ 2023 എന്നിവയുടെ ഭാഗമായാണ് പുതിയ പാഠപുസ്തകങ്ങൾ തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.