വാക്-ഇൻ ഇന്റർവ്യൂ
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ ഗ്രൗണ്ട്സ്മാൻ കം മാർക്കർ തസ്തികയിലേക്കുള്ള വാക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് ഉച്ചക്ക് 12 മണിക്ക് നടക്കും. ഉദ്യോഗാർഥികൾ പൂരിപ്പിച്ച പ്രൊഫോമയും ബന്ധപ്പെട്ട രേഖകളും സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് ഓഫിസിൽ ഹാജരാകണം. വിവരങ്ങൾക്ക്: www.mgu.ac.in.
പരീക്ഷ മാറ്റിവെച്ചു
മഹാത്മാ ഗാന്ധി സർവകലാശാല ഒക്ടോബർ ഒന്നിന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.എ / ബി.ബി.എ / ബി.കോം എൽ.എൽ.ബി (2022 അഡ്മിഷൻ റഗുലർ / 2018 മുതൽ 2021 വരെ അഡ്മിഷൻ സപ്ലിമെന്ററി / 2015 മുതൽ 2017 വരെ അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ 16 ലേക്ക് മാറ്റിവെച്ചു. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിവരങ്ങൾക്ക് mgu.ac.in.
സൗജന്യ പി.എസ്.സി പരിശീലനം
മഹാത്മാ ഗാന്ധി സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേര്‍ന്ന് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നല്കുന്നു. യോഗ്യത: പ്ലസ് ടു/ഡിഗ്രി. സെപ്റ്റംബര്‍ 22 വരെ ഓഫിസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0481-2731025, 0481-2560413.
പരീക്ഷാഫലം
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (2024 അഡ്മിഷൻ റഗുലർ, 2022-2023 അഡ്മിഷൻ സപ്ലിമെന്ററി, 2021 അഡ്മിഷൻ ഫസ്റ്റ് മേഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.