തേഞ്ഞിപ്പലം: സർവകലാശാല വിദൂരവിഭാഗത്തിനു കീഴിൽ ബി.എ അഫ്ദലുൽ ഉലമ, പൊളിറ്റിക്കൽ സയൻസ്, ബി.കോം, ബി.ബി.എ പ്രോഗ്രാമുകൾക്ക് 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടി അഞ്ചാം സെമസ്റ്റർ വരെയുള്ള പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിലേക്ക് ഇപ്പോൾ പുനഃപ്രവേശനം നേടാം.
ഓൺലൈനായി പിഴ കൂടാതെ ജനുവരി 15 വരെയും 100 രൂപ പിഴയോടെ 17 വരെയും 500 രൂപ അധിക പിഴയോടെ 20 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും സർവകലാശാലയിൽ ലഭ്യമാക്കേണ്ട അവസാന തീയതി ജനുവരി 21. കൂടുതൽ വിവരങ്ങൾക്ക്: https://sde.uoc.ac.in/
വിദൂര വിഭാഗം (2014, 2015 പ്രവേശനം) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ഒന്നാം സെമസ്റ്റർ നവംബർ 2018, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019, മൂന്നാം സെമസ്റ്റർ നവംബർ 2019, നാലാം സെമസ്റ്റർ ഏപ്രിൽ 2020 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 29 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി നാലു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
ഒന്നാം വർഷ (2023 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്, (2018 മുതൽ 2022 പ്രവേശനം വരെ) ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രിൽ 2026 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി നാലു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 15 മുതൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.