സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

ഒറ്റത്തവണ റഗുലർ സപ്ലി. പരീക്ഷ

തേഞ്ഞിപ്പലം: സർവകലാശാല നിയമപഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം (2015, 2016, 2017, 2018, 2020, 2021 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 26ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാല കാമ്പസ്. സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലും വിദേശത്തെ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്ത വിദൂര വിഭാഗം (2015 പ്രവേശനം) എം.ബി.എ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ജൂലൈ 2019, രണ്ടാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ബി.ബി.എ എൽ.എൽ.ബി ഓണേഴ്‌സ് (എയിം ലോ കോളജ്) ഏപ്രിൽ 2022, നവംബർ 2022 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (2023, 2024 പ്രവേശനം) ജൂലൈ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നിയമനം

സർവകലാശാലയിൽ ഡോ. രാജീവ് എസ്. മേനോൻ ( ഫോൺ: 8708901937) പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും ഡോ. കെ.പി. സുഹൈൽ (ഫോൺ: 8714313267) കോ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായിട്ടുള്ള എ.എൻ.ആർ.എഫ്-പി.എ.ഐ.ആർ പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: https://forms.gle/97WczEcvmzV9yDM66.

കോഷൻ ഡെപ്പോസിറ്റ്

സർവകലാശാല എൻജിനീയറിങ് കോളജിൽ (ഐ.ഇ.ടി) 2017-21, 2018-22 ബാച്ചുകളിലെ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തവർക്ക് തിരിച്ചറിയൽ രേഖ സഹിതം കോളജ് ഓഫിസിൽ ഹാജരായി ഡിസംബർ 15 വരെ തുക കൈപ്പറ്റാം. വിദ്യാർഥികളുടെ ലിസ്റ്റ് കോളജ് വെബ്‌സൈറ്റിൽ (https://iet.uoc.ac.in/) ലഭ്യമാണ്.

പ്രോജക്ട് റിപ്പോർട്ട്

സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷന് കീഴിൽ 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയവരും മൂന്നാം സെമസ്റ്റർ നവംബർ 2025 ഓഡിറ്റ് കോഴ്സ് പരീക്ഷക്ക്‌ സപ്ലിമെന്ററി രജിസ്‌ട്രേഷൻ നടത്തിയവരുമായ എം.എ, എം.കോം, എം.എസ്.സി വിദ്യാർഥികൾ ഓഡിറ്റ് കോസ് പ്രകാരം തയാറാക്കേണ്ട ബുക്ക് റിവ്യൂ/അസൈൻമെന്റ്/പ്രോജക്ട് റിപ്പോർട്ട്/ട്രാൻസിലേഷൻ തുടങ്ങിയവ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 29 വരെ നീട്ടി. ഫോൺ: 0494 2407356.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.കോം/ബി.ബി.എ (2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 10 വരെ അപേക്ഷിക്കാം.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.