2025-2026 വര്‍ഷത്തേക്കുള്ള പി.ജി പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിനകം മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. മാൻഡേറ്ററി ഫീസ്: എസ്.സി/എസ്.ടി/ ഒ.ഇ.സി/മറ്റു സംവരണ വിഭാഗക്കാർ 145 രൂപ, മറ്റുള്ളവർ 575 രൂപ. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും ഫീസ് അടക്കേണ്ട. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ അഡ്മിറ്റ് കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യത രേഖകൾ, മറ്റ് അനുബന്ധ രേഖകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിനകം കോളജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലെങ്കിൽ അലോട്ട്മെന്റ് നഷ്ടമാകും. ഹയർ ഓപ്ഷൻ നിലനിർത്തി സ്ഥിരപ്രവേശനം നേടാം.
ഹയർ ഓപ്ഷൻ കാൻസൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ജൂലൈ എട്ടിന് വൈകീട്ട് അഞ്ചുവരെ സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. കേരളത്തിന് പുറത്തുള്ള സർവകലാശാല/സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയവർ പ്രവേശനസമയത്ത് ആ സർവകലാശാലയിലെ വിദ്യാർഥിയായിരുന്നെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബൊനാഫൈഡ് സർട്ടിഫിക്കറ്റ്), അവരുടെ മാർക്ക്/ഗ്രേഡ് കാർഡിൽ മാർക്ക് ശതമാനവിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എങ്കിൽ മാർക്ക് ശതമാനവിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. വെബ്സൈറ്റ് https://admission.uoc.ac.in/ .
2025-26ലെ കാലിക്കറ്റ് സർവകലാശാല പഠനവകുപ്പ്, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകള്‍ (ഓട്ടോണമസ് കോളജ് ഒഴികെ) എന്നിവിടങ്ങളിലേക്കുള്ള എം.ബി.എ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ടവർ അതത് പഠനവകുപ്പ്/സെന്റർ/ കോളജ് എന്നിവിടങ്ങളിൽനിന്നുള്ള നിർദേശാനുസരണം ജൂലൈ 14നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2407363.
2025-26 വർഷത്തെ ഇന്റർ കോളജ് മേജർ മാറ്റം/ മേജർ നിലനിർത്തിയുള്ള കോളജ് മാറ്റം എന്നിവക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ ജൂലൈ ഒമ്പതിനുമുമ്പ് കോളജുകളുമായി ബന്ധപ്പെടണം. വിദ്യാർഥികൾ ജൂലൈ 10ന് അഞ്ചിനകം പ്രവേശനം നേടണം.
വിദൂര വിഭാഗം (PG - SDE - CBCSS) എം.എ, എം.എസ് സി, എം.കോം - (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.