കോട്ടയം: ഒന്നാം സെമസ്റ്റര്‍ ബി.എൽ.ഐ.ബി.ഐ.എസ്.സി (2024 അഡ്മിഷന് െറഗുലർ), ഒന്നാം സെമസ്റ്റര്‍ ബി.എൽ.ഐ.ബി.എസ്.സി (2023 അഡ്മിഷന് സപ്ലിമെന്ററി, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് മാര്‍ച്ച് 14വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി മാര്‍ച്ച് 15നും സൂപ്പര്‍ ഫൈനോടെ 17വരെയും അപേക്ഷ സ്വീകരിക്കും.
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 ട്രിപ്പിള്‍ മെയിന്‍ (പുതിയ സ്കീം, 2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള സ്പെഷല്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 14ന് നടത്തും. ടൈംടേബിള്‍ വെബ്സൈറ്റില്‍.അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (സി.ബി.സി.എസ് 2022 അഡ്മിഷനിലെ തോറ്റ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള സ്പെഷല്‍ റീ അപ്പിയറന്‍സ് ഫെബ്രുവരി 2025) പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 13ന് ഇടക്കൊച്ചി സിയന്ന കോളജ് ഓഫ് പ്രഫഷനല്‍ സ്റ്റഡീസില്‍ നടക്കും.
കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിലെ (CU-IET) ഏഴാം സെമസ്റ്റർ ബി.ടെക്. (2019 പ്രവേശനം) നവംബർ 2023, (2020 പ്രവേശനം) ഏപ്രിൽ 2024, (2021 പ്രവേശനം) നവംബർ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിന് മാർച്ച് 25 വരെ അപേക്ഷിക്കാം. ബി.ടെക് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷഫലം. ഏഴാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) ബി.ടെക് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
മലപ്പുറം കാളികാവ് ഡക്സ്ഫോർഡ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ( CBCSS UG-2023 പ്രവേശനം) ബി.എ ഇക്കണോമിക്സ് വിത് ഫോറിൻ ട്രേഡ് വിദ്യാർഥികൾക്കുള്ള നവംബർ 2023 കോംപ്ലിമെന്ററി കോഴ്സ് പേപ്പർ PSY1C05 / PSY2C05 - Psychological Process റഗുലർ സ്പെഷൽ പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം മേയ് 19ന് നടക്കും. സമയം ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4.00 വരെ.
തൃശൂർ: ആരോഗ്യ സർവകലാശാല മൂന്നാം വർഷ ബി.എസ്.സി എം.ആർ.ടി ബിരുദം (2013 & 2016 സ്കീം) ഏപ്രിൽ 2025 റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 16ന് ആരംഭിക്കുന്നു. രണ്ടാം വർഷ ബാച്ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി ബിരുദം, (2020 സ്കീം ) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ ഏഴിന് ആരംഭിക്കും.
രണ്ടാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ബിരുദം (2016 സ്കീം) മാർച്ച് 2025, ഒന്നാം പ്രഫഷനൽ ബി.എ.എം.എസ് ബിരുദം (2021 സ്കീം) മാർച്ച് 2025 റെഗുലർ /സപ്ലിമെന്ററി, ഒന്നാം വർഷ എം.എച്ച്.എ മാർച്ച് 2025, രണ്ടാം വർഷ എം.എച്ച്. എ മാർച്ച് 2025, രണ്ടാം വർഷ എം.എസ്.സി എം.എൽ.ടി മാർച്ച് 2025 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈം ടേബിളുകൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ് സൈറ്റ് www.kuhs.ac.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.